ഇന്ത്യയെ വിറപ്പിച്ച ഭീകരാക്രമണത്തിന് 10 വയസ്സ് ! ‘ മമ്മീ, ഏതെങ്കിലുമൊരു സാഹചര്യം വന്നാല്‍ ഒരിക്കലും മറ്റുള്ളവരെ മുന്നില്‍ തള്ളിയിട്ടു ഞാന്‍ ജീവനും കൊണ്ടു രക്ഷപ്പെട്ടുപോരില്ല; വീരമൃത്യു വരിച്ച സന്ദീപിന്റെ വാക്കുകള്‍!

സ്വാതന്ത്ര്യത്തിനു ശേഷം ആന്തരികമായും ബാഹ്യമായും ഒട്ടനവധി പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നുവെങ്കിലും അതില്‍ നിന്നെല്ലാം കൂടുതല്‍ കരുത്തും നിശ്ചയദാര്‍ഢ്യവുമുള്‍ക്കൊണ്ട് ഉയിര്‍ത്തെഴുന്നേറ്റ ഭാരതം 2008 നവംബര്‍ 26 ന് നടന്ന മുംബൈ ഭീകരാക്രമണത്തെയും അതിജീവിക്കുക തന്നെ ചെയ്തു.

ന്യൂഡല്‍ഹി; രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനു നേരെ വെല്ലുവിളികളുയര്‍ത്തിയ ഭീകരാക്രമണത്തിനു 10 വയസ്സ് തികയുകയാണ്. സ്വാതന്ത്ര്യത്തിനു ശേഷം ആന്തരികമായും ബാഹ്യമായും ഒട്ടനവധി പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നുവെങ്കിലും അതില്‍ നിന്നെല്ലാം കൂടുതല്‍ കരുത്തും നിശ്ചയദാര്‍ഢ്യവുമുള്‍ക്കൊണ്ട് ഉയിര്‍ത്തെഴുന്നേറ്റ ഭാരതം 2008 നവംബര്‍ 26 ന് നടന്ന മുംബൈ ഭീകരാക്രമണത്തെയും അതിജീവിക്കുക തന്നെ ചെയ്തു.

ആക്രമണത്തിനായി കടല്‍ കടന്നു വന്ന പത്തു പേരില്‍ ജീവനോടെ പിടിക്കപ്പെട്ട അജ്മല്‍ കസബിനെ 2012 നവംബര്‍ 21 ന് തൂക്കിലേറ്റിയെങ്കിലും അണിയറയിലിരുന്ന് പദ്ധതി നടപ്പാക്കിയിരുന്നവരില്‍ പലരും ഇന്നും സുരക്ഷിതരാണ്. ഐ എസ് ഐയാല്‍ ബീജാവാപം ചെയ്യപ്പെട്ട് അല്‍ ഖ്വായ്ദന്‍ തിരക്കഥയില്‍ ലഷ്‌കര്‍ ഭീകരരാല്‍ നടത്തപ്പെട്ട ആക്രമണമായിരുന്നു മുംബൈയില്‍ അന്ന് നടന്നത്.

നൂറ്റിയറുപതോളം പേര്‍ കൊല്ലപ്പെട്ടു. അറുനൂറിലധികം പേര്‍ക്ക് പരിക്കു പറ്റി. നിരവധി സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടു. മുംബൈ അധോലോകത്തെ വിറപ്പിച്ച വിജയ് സലാസ്‌കര്‍, സമര്‍ത്ഥനായ പോലീസ് ഓഫീസറും ഭീകര വിരുദ്ധ സേന തലവനുമായിരുന്ന ഹേമന്ത് കാര്‍ക്കറെ, കുറ്റവാളികളുടെ പേടി സ്വപ്നമായിരുന്ന പോലീസ് കമ്മീഷണര്‍ അശോക് കാംതെ, നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ മേജറായിരുന്ന സന്ദീപ് ഉണ്ണിക്കൃഷ്ണന്‍, ഹവില്‍ ദാറായിരുന്ന ഗജേന്ദര്‍ സിംഗ്, മരണം കീഴടക്കുന്നതിനു മുന്‍പേ അജ്മല്‍ കസബിനെ കീഴടക്കിയ തുക്കാറാം ഓംബ്ലേ തുടങ്ങിയ കര്‍മ്മ ധീരരുടെ കനത്ത നഷ്ടങ്ങളാണ് 2008 നവംബറിലെ അവസാന ആഴ്ച നമുക്ക് സമ്മാനിച്ചത്.

ഇതില്‍ കരുത്തിന്റെ പര്യായമാണു മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍ എന്നതു രാജ്യം നേരില്‍ കണ്ട് അംഗീകരിച്ച യാഥാര്‍ഥ്യമാണ് സന്ദീപിന്റെ വാക്കുകള്‍ മതി ആ കരുത്തിനു നിദര്‍ശനമാകാന്‍. ഒരിക്കല്‍ അമ്മ ധനലക്ഷ്മിയോടു സന്ദീപ് പറഞ്ഞു: ”മമ്മീ, ഏതെങ്കിലുമൊരു സാഹചര്യം വന്നാല്‍ ഒരിക്കലും മറ്റുള്ളവരെ മുന്നില്‍ തള്ളിയിട്ടു ഞാന്‍ ജീവനും കൊണ്ടു രക്ഷപ്പെട്ടുപോരില്ല. മറ്റുള്ളവരെ രക്ഷിക്കാനേ നോക്കൂ. കഴിയുന്നത്ര പേരെ രക്ഷിക്കും. ഞാന്‍ മരിച്ചാലും മറ്റുള്ളവര്‍ മരിച്ചാലും എനിക്ക് ഒരു പോലെയാണ്. ഞാന്‍ രക്ഷപ്പെട്ടുവന്ന്, മറ്റുള്ളവര്‍ക്കു ജീവന്‍ നഷ്ടമായിട്ടെന്തു ഫലം?”

ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ ചിരഞ്ജീവിയാകുന്ന സന്ദീപ് എന്ന മകന്റെ ജ്വലിക്കുന്ന ഓര്‍മയിലാണ് ഉണ്ണിക്കൃഷ്ണനും ധനലക്ഷ്മിയും ഇന്നും. സ്നേഹത്തിന്റെയും ആത്മാര്‍ഥതയുടെയും സഹജീവികളോടുള്ള കരുണയുടെയും ആള്‍രൂപമായി ചെറുപ്പത്തില്‍തന്നെ മാറിയ മകന്‍. ഈ ഗുണങ്ങളെല്ലാം മകനില്‍നിന്നാണു തങ്ങള്‍ പഠിച്ചതെന്ന് അവര്‍ പറയും. മകന്റെ വിയോഗം തങ്ങളുടെ ജീവിതത്തെയും മാറ്റിമറിച്ചതിന്റെ കഥ പറയുകയാണ് അവര്‍.

രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനു നേരെ വെല്ലുവിളികളുയര്‍ത്തിയ ഭീകരാക്രമണത്തിനു 10 വയസ്സ് തികയുകയാണ്. സ്വാതന്ത്ര്യത്തിനു ശേഷം ആന്തരികമായും ബാഹ്യമായും ഒട്ടനവധി പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നുവെങ്കിലും അതില്‍ നിന്നെല്ലാം കൂടുതല്‍ കരുത്തും നിശ്ചയദാര്‍ഢ്യവുമുള്‍ക്കൊണ്ട് ഉയിര്‍ത്തെഴുന്നേറ്റ ഭാരതം 2008 നവംബര്‍ 26 ന് നടന്ന മുംബൈ ഭീകരാക്രമണത്തെയും അതിജീവിക്കുക തന്നെ ചെയ്തു.

2008 നവംബര്‍ 26 മറക്കാനാകില്ല ഇന്ത്യക്ക് ആ ദിനം. രാജ്യത്തെ ഞെട്ടിച്ചു മുംബൈയിലുണ്ടായ പാകിസ്താന്‍ ഭീകരാക്രമണം. മുംബൈയിലെ താജ്മഹല്‍ പാലസ് ഹോട്ടലില്‍ കടന്നുകയറിയ ഭീകരര്‍ ഒട്ടേറെപ്പേരെ വെടിവച്ചു വീഴ്ത്തി. ഭീകരരെ തുരത്താന്‍ എത്തിയ ദേശീയ സുരക്ഷാ സേന 51 എന്‍എസ്ജി വിങ്ങിന്റെ നായകനായിരുന്നു മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍. സ്വന്തം സേനയെ മുന്നില്‍നിന്നു നയിച്ച നായകന്‍. ഭീകരര്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ സന്ദീപും കൂട്ടരും ഒട്ടേറെ പേരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. പോരാട്ടത്തിനിടയില്‍ സന്ദീപ് വെടിയേറ്റു വീണു. അമ്മയ്ക്കു നല്‍കിയ വാക്കുകള്‍ അന്വര്‍ഥമാക്കിക്കൊണ്ട്, കഴിയുന്നത്ര പേരെ രക്ഷിച്ച് ഒടുവില്‍, വീരമൃത്യു. സന്ദീപിന്റെ വിയോഗത്തിനു കൃത്യം രണ്ടു മാസം പ്രായമായപ്പോള്‍ രാജ്യം ആ ധീരനു മരണാനന്തര ബഹുമതിയായി അശോകചക്രം സമര്‍പ്പിച്ചു. രാഷ്ട്രപതി പ്രതിഭാ പാട്ടീലില്‍ നിന്ന് അത് ഏറ്റുവാങ്ങിയത് അമ്മ ധനലക്ഷ്മിയായിരുന്നു.

Heavy smoke from Taj Mahal Hotel set on fire by the terrorist on early Satruday morning. Express photo by Ganesh Shirsekar. Mumbai 29/11/08

ആക്രമണത്തിനായി കടല്‍ കടന്നു വന്ന പത്തു പേരില്‍ ജീവനോടെ പിടിക്കപ്പെട്ട അജ്മല്‍ കസബിനെ 2012 നവംബര്‍ 21 ന് തൂക്കിലേറ്റിയെങ്കിലും അണിയറയിലിരുന്ന് പദ്ധതി നടപ്പാക്കിയിരുന്നവരില്‍ പലരും ഇന്നും സുരക്ഷിതരാണ്. ഐ എസ് ഐയാല്‍ ബീജാവാപം ചെയ്യപ്പെട്ട് അല്‍ ഖ്വായ്ദന്‍ തിരക്കഥയില്‍ ലഷ്‌കര്‍ ഭീകരരാല്‍ നടത്തപ്പെട്ട ആക്രമണമായിരുന്നു മുംബൈയില്‍ അന്ന് നടന്നത്.

Exit mobile version