തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ അജ്ഞാതരുടെ ആക്രമണം; നിറയൊഴിച്ചു, ആക്രമണത്തിനു പിന്നില്‍ ബിജെപിയെന്ന് ആരോപണം

ണ്ട് പേര്‍ ബിശ്വാസിനോട് തര്‍ക്കിക്കുകയും തുടര്‍ന്ന് പോയിന്റ് ബ്ലാങ്കില്‍ രതിന്‍ ബിശ്വാസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് പ്രദേശവാസികള്‍ നല്‍കുന്ന മൊഴി.

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ അജ്ഞാതരുടെ ആക്രമണം. പശ്ചിമ ബംഗാളിലെ ബര്‍ദ്വാന്‍ ജില്ലയില്‍ വെച്ച് നടത്തിയ വെടിവെയ്പ്പില്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. രാത്രിയായിരുന്നു ആക്രമണം. രതിന്‍ ബിശ്വാസ് എന്ന പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. കെട്ടിട നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന രതിന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയാണ്. കൊലപാതകം രാഷ്ട്രീയമല്ല, മറിച്ച് ബിസിനസ് രംഗത്തെ മുന്‍വൈരാഗ്യമാകാം എന്നാണ് പോലീസ് നല്‍കുന്ന വിവരം.

എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം എത്തിയതോടെ രാഷ്ട്രീയ വൈരാഗ്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. രണ്ട് പേര്‍ ബിശ്വാസിനോട് തര്‍ക്കിക്കുകയും തുടര്‍ന്ന് പോയിന്റ് ബ്ലാങ്കില്‍ രതിന്‍ ബിശ്വാസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് പ്രദേശവാസികള്‍ നല്‍കുന്ന മൊഴി.

കഴിഞ്ഞ ദിവസം വൈകിട്ട് നാലിന് ജോസി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ രതിന്‍ ബിശ്വാസിന് ഒരു ഫോണ്‍ വന്നിരുന്നുവെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്. ഇതേതുടര്‍ന്ന് ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Exit mobile version