സിഎഎയെ എതിര്‍ക്കുന്നത് മൂന്ന് കാരണങ്ങള്‍ കൊണ്ട്; ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍

ഭരണഘടനയ്ക്കും ഭരണഘടനയുടെ ആത്മാവിനും എതിരാണ്.

മുംബൈ: എന്തുകൊണ്ട് ദേശീയ പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നു…? ഈ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന് കൃത്യമായ മറുപടി ഉണ്ട്. അക്കമിട്ട് നിരത്തി മറുപടി നല്‍കിയിരിക്കുകയാണ് അദ്ദേഹം. പൗരത്വ ഭേദഗതി വര്‍ഗീയതയ്ക്കെതിരെ ദേശീയ പോരാട്ടം എന്ന വിഷയത്തെ ആസ്പദമാക്കി മുംബൈ കളക്ടീവില്‍ സംസാരിക്കവെയാണ് അദ്ദേഹം സിഎഎയെ എതിര്‍ക്കാനുള്ള മൂന്ന് കാരണങ്ങള്‍ വ്യക്തമാക്കിയത്.

ഒന്ന്- അത് ഭരണഘടനയ്ക്കും ഭരണഘടനയുടെ ആത്മാവിനും എതിരാണ്. രണ്ട് അങ്ങേയറ്റം വിവേചനപരവും മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതുമാണ്. മൂന്ന് ഹിന്ദുരാഷ്ട്രമെന്ന സംഘപരിവാര്‍ ആശയത്തെ അടിച്ചേല്‍പ്പിക്കുന്ന ഒന്നാണ്. അദ്ദേഹം പറയുന്നു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍;

ബ്രിട്ടീഷുകാര്‍ കോളനിവാഴ്ച്ചയുടെ സമയത്ത് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഉപയോഗിച്ച അതേ തന്ത്രമാണ് ഇന്ന് സാമുദായിക സംഘടനകള്‍ പ്രയോഗിക്കുന്നത്. ജനങ്ങളെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കാനാണ് അവരുടെ ശ്രമം. ഇതേ തന്ത്രമാണ് ബ്രിട്ടീഷുകാര്‍ കോളനിവാഴ്ച കാലത്തും ഉപയോഗിച്ചതെന്നും പണ്ട് തങ്ങളുടെ പ്രസ്ഥാനം കോളനിവാഴ്ച്ചയ്ക്കെതിരെ പോരാടിയിരുന്നുവെങ്കില്‍ ഇന്ന് വര്‍ഗീയതയ്ക്കെതിരെ പോരാടുകയാണ്.

Exit mobile version