ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ സാധിക്കുന്നില്ല, ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്ക് ബിരിയാണി നല്‍കുന്നു; കെജരിവാള്‍ സര്‍ക്കാരിനെതിരെ യോഗി

ഡല്‍ഹിയിലെ രോഹിണിയില്‍ ഒരു റാലിയില്‍ പങ്കെടുക്കത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂഡല്‍ഹി: കെജരിവാള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് യോഗി ആദിത്യനാഥിന്റെ വിമര്‍ശനം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെയും യോഗി വിമര്‍ശിക്കുന്നുണ്ട്.

ശനിയാഴ്ച ഷഹീന്‍ബാഗില്‍ പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് കെജരിവാള്‍ സര്‍ക്കാര്‍ ബിരിയാണി നല്‍കിയെന്നാണ് പ്രധാനമായും ഉയര്‍ത്തുന്ന വിമര്‍ശനം. ഡല്‍ഹിയിലെ രോഹിണിയില്‍ ഒരു റാലിയില്‍ പങ്കെടുക്കത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ കെജരിവാളിന് സാധിക്കുന്നില്ല. ഒരു സര്‍വേ പറയുന്നതു പ്രകാരം ഡല്‍ഹിയിലാണ് ഏറ്റവും മലിനമായ ജലം ഉപയോഗിക്കുന്നത്. എന്നിട്ടാണ് കെജരിവാള്‍ സര്‍ക്കാര്‍ ഷഹീന്‍ ബാഗിലും മറ്റും പ്രതിഷേധിക്കുന്നവര്‍ക്ക് ബിരിയാണി കൊടുക്കുന്നത്,’ യോഗി ആദിത്യനാഥ് പറഞ്ഞു. ‘കാശ്മീരിലെ തീവ്രവാദികളെ പിന്തുണയ്ക്കുന്നവരാണ് ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്നതും ആസാദി മുദ്രാവാക്യം മുഴക്കുന്നതെന്നും യോഗി വിമര്‍ശിച്ചു.

Exit mobile version