താന്‍ ഡല്‍ഹിയുടെ മകനാണോ തീവ്രവാദിയാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കും; പര്‍വേശ് വെര്‍മയ്ക്ക് മറുപടിയുമായി കെജരിവാള്‍

ന്യൂഡല്‍ഹി: ബിജെപി എംപി പര്‍വേശ് വെര്‍മയുടെ ‘തീവ്രവാദി’ പരാമര്‍ശത്തിന് മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. പാവങ്ങളെ സഹായിച്ചാല്‍ താന്‍ തീവ്രവാദിയാകുമോ എന്ന് മറുപടിയായി കെജരിവാള്‍ ചോദിച്ചു. താന്‍ ഡല്‍ഹിയുടെ മകനാണോ തീവ്രവാദിയാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു.

പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന് ബിജെപിയടക്കമുള്ളവര്‍ തന്നെ ആക്രമിക്കുകയാണ്. പാവങ്ങളെ സഹായിച്ചാല്‍ താന്‍ തീവ്രവാദിയാകുമോ. താന്‍ ഡല്‍ഹിയുടെ മകനാണോ തീവ്രവാദിയാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കും. എന്നായിരുന്നു കെജരിവാള്‍ പറഞ്ഞത്.

ഡല്‍ഹി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയായിരുന്നു ബിജെപി എംപി പര്‍വേശ് വെര്‍മയുടെ ‘തീവ്രവാദി’ പരാമര്‍ശം. പാകിസ്താനിലെ തീവ്രവാദികളുമായി കശ്മീരില്‍ യുദ്ധം ചെയ്യുന്നതു പോലെയാണ് കെജരിവാളിനെ പോലുള്ള തീവ്രവാദികളോടുള്ള യുദ്ധമെന്നായിരുന്നു ബിജെപി എംപിയുടെ വാക്കുകള്‍.

Exit mobile version