ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ ട്രംപ് ഗുജറാത്തിലെ സബര്‍മതിയും സന്ദര്‍ശിക്കും

ന്യഡല്‍ഹി; അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ ഗുജറാത്തിലെ സബര്‍മതി സന്ദര്‍ശിക്കും. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഈ കാര്യം അറിയിച്ചത്.
ഡല്‍ഹി തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രഖ്യാപനം.

ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെയാണ് ഗുജറാത്തിലെ സബര്‍മതിയും ട്രംപ് സന്ദര്‍ശിക്കുക എന്നാണ് ലഭിച്ച വിവരം. എന്നാല്‍ തിയ്യതി അറിയിച്ചിട്ടില്ല. അതേസമയം ജപ്പാന്‍, ഇസ്രയേല്‍ പ്രധാനമന്ത്രിമാരും സബര്‍മതി സന്ദര്‍ശിച്ചിരുന്നു.

ഏഷ്യയിലെ ഏറ്റവും ശുദ്ധിയുള്ള നദിയായി സബര്‍മതി മാറിക്കഴിഞ്ഞ കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ് ഉറപ്പുവരുത്തിയത്. ജപ്പാന്‍, ഇസ്രയേല്‍ പ്രധാനമന്ത്രിമാര്‍ സബര്‍മതി നദി കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാവും ട്രംപ് ഇന്ത്യയിലെത്തുകയെന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച തിയ്യതി വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം റിപബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി ട്രംപിനെ ക്ഷണിച്ചിരുന്നു. ഞാന്‍ അവിടെ ചെല്ലണമെന്ന് നരേന്ദ്രമോഡി ആഗ്രഹിക്കുന്നുണ്ടെന്നും ഒരിക്കല്‍ അവിടെ പോകുമെന്നു ട്രംപ് കഴിഞ്ഞ നവംബറില്‍ പ്രതികരിച്ചിരുന്നു.

Exit mobile version