കൊറോണ വൈറസ്: ബംഗളുരുവില്‍ നാല് പേര്‍ നിരീക്ഷണത്തില്‍! ജാഗ്രത

ചൊവ്വാഴ്ച മാത്രം 224 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.

ബംഗളുരു: ചൈനയില്‍ വ്യാപകമായി പടരുന്ന കൊറോണ വൈറസ് ബാധയില്‍ ഇന്ത്യയിലും അതീവ ജാഗ്രത. ബംഗളൂരുവില്‍ നാല് പേര്‍ നിരീക്ഷണത്തിലെന്ന് സംസ്ഥാനത്തെ ആരോഗ്യ വിഭാഗം അറിയിച്ചു. ജനുവരി 20 മുതല്‍ 28 വരെ 3275 പേരെ ബംഗളുരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയരാക്കി. ചൊവ്വാഴ്ച മാത്രം 224 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.

എന്നാല്‍ വിമാനത്താവളത്തില്‍ വച്ചുനടന്ന പരിശോധനയില്‍ ഒരാള്‍ക്ക് പോലും വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചിട്ടില്ല. 3275 പേരില്‍ മൂന്ന് പേര്‍ മാത്രമാണ് ചൈനയിലെ വുഹാന്‍ സന്ദര്‍ശിച്ചത്.

അതേസമയം, ചൈനയില്‍ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 132 ആയി. പുതുതായി 1459 പേര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 5974 ആയി.

Exit mobile version