അമിത്ഷായും പ്രധാനമന്ത്രിയുമൊക്കെ എന്തിനാണ് വാശിപിടിക്കുന്നത്; പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദീപിക സിങ്

രാജ്യത്ത് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച ഒന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമം. രാജ്യം ഒറ്റക്കെട്ടാതി നിയമത്തെ എതിര്‍ക്കുമ്പോഴും നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ജനങ്ങള്‍ തെരുവിലിറങ്ങി ദിവസങ്ങളോളം പ്രതിഷേധിച്ചെങ്കിലും കണ്ടില്ല എന്ന ഭാവത്തില്‍ നിയമവുമായി മുന്നോട്ട് പോവുകയാണ് മോഡി സര്‍ക്കാര്‍. ഇപ്പോള്‍ രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതികരണം അറിയിച്ചിരിക്കുകയാണ് കഠുവ കേസിലെ പ്രമുഖ അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ദീപിക സിങ് രജാവത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദീപിക സിങ് കാര്യങ്ങള്‍ വ്യക്തമാക്കിയത്.

” ഭരണഘടന സംരക്ഷിക്കണമെന്ന ബോധ്യമുള്ള എല്ലാവരും ഇന്ന് സമരമുഖത്താണ്. വിദ്യാര്‍ത്ഥികള്‍ ക്ലാസ്മുറികള്‍ വിട്ട് തെരുവിലാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ വൈരം മറന്ന് ഒന്നിക്കുന്നു. നമ്മുടെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് ബോധ്യമുള്ളവര്‍ തന്നെയാണ് നമ്മള്‍ ഓരോരുത്തരും. അതിന്റെ ഭാഗമായി കൂടിയുള്ളതാണ് സമരം. ഇത് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിഞ്ഞേ മതിയാവൂ. നമ്മുടെ രാജ്യത്തിന്റെ പൈതൃകം മറന്ന് ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനാണ് ശ്രമം. അത് അനുവദിച്ച് കൊടുക്കാന്‍ കഴിയില്ലെന്ന് ദീപിക സിങ് പറഞ്ഞു”.

Exit mobile version