പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു; മറുപടിയുമായി ഇന്ത്യ

ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ വിഷം വമിപ്പിക്കുകയാണെന്നും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും യുഎന്നിലെ ഇന്ത്യന്‍ ഡെപ്യൂട്ടി പ്രതിനിധി നാഗരാജ് നായിഡു പറഞ്ഞു.

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യക്കെതിരെ പരാമര്‍ശം നടത്തിയ പാകിസ്താന്‍ പ്രതിനിധിക്ക് ചുട്ടമറുപടിയുമായി ഇന്ത്യ രംഗത്ത്. ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ വിഷം വമിപ്പിക്കുകയാണെന്നും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും യുഎന്നിലെ ഇന്ത്യന്‍ ഡെപ്യൂട്ടി പ്രതിനിധി നാഗരാജ് നായിഡു പറഞ്ഞു.

പാക് പ്രതിനിധി ഇന്ത്യക്കെതിരെ നിരന്തരമായി വെറുപ്പ് സംസാരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ അവരുടെ പ്രശ്‌നങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ ഇന്ത്യക്കെതിരെ തെറ്റായ പ്രചാരണം അഴിച്ചു വിടുകയാണ്. പാകിസ്താന്റെ വാചക കസര്‍ത്ത് ആരും ഗൗരവമായി എടുക്കുന്നില്ലെന്നും സാധാരണ നയതന്ത്ര രീതിയിലേക്ക് തിരിച്ചുവരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ജമ്മു കാശ്മീരില്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ അതിക്രമം അവസാനിപ്പിക്കാന്‍ യുഎന്‍ രക്ഷാസമിതി ഇടപെടണമെന്ന് കഴിഞ്ഞ ദിവസം പാകിസ്താന്‍ പ്രതിനിധി മുനീര്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നു.

Exit mobile version