പൗരത്വ ഭേദഗതി നിയമം; നരേന്ദ്ര മോഡിയെയും അമിത് ഷായെയും തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് കപില്‍ സിബല്‍

കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കപില്‍ സിബലിന്റെ വിമര്‍ശനം.

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ നരേന്ദ്ര മോഡിയെയും അമിത് ഷായെയും തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് മുന്‍ നിയമമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ രംഗത്ത്.

സിഎഎ വിഷയത്തില്‍ മോഡിയും അമിത് ഷായും നുണകള്‍ പറയുകയാണെന്ന് കപില്‍ സിബല്‍ പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കണമെന്ന് ഭരണഘടനയോ പൗരത്വ നിയമങ്ങളോ പറയുന്നില്ല. ഇങ്ങനെ ഒരു അവസ്ഥ ആദ്യമായാണെന്നും മോഡിയും അമിത് ഷായും ജനാധിപത്യത്തിന് ഭാരമാണെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കപില്‍ സിബലിന്റെ വിമര്‍ശനം.

നേരത്തെ, പൗരത്വ നിയമഭേദഗതിയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. സ്ഥലവും തിയ്യതിയും രാഹുലിന് തീരുമാനിക്കാം. കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി രാഹുലിന് മറുപടി തരുമെന്നാണ് അമിത് ഷാ പറഞ്ഞത്.

Exit mobile version