റോഡ് ഷോ നീണ്ടുപോയി; ഇലക്ഷന്‍ കമ്മീഷണറുടെ മുന്നില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയാതെ കെജരിവാള്‍

ന്യൂഡല്‍ഹി: റോഡ് ഷോ പ്രതീക്ഷിച്ചതിനേക്കാള്‍ നീണ്ടുപോയതിനാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയാതെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ റോഡ് ഷോ നീണ്ടു പോയതാണ് നാമ നിര്‍ദേശ പത്രിക ഇന്ന് സമര്‍പ്പിക്കാന്‍ കഴിയാതെ വന്നത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി മത്സരാര്‍ത്ഥി വൈകീട്ട് മൂന്ന് മണിക്കുള്ളില്‍ ഇലക്ഷന്‍ കമ്മീഷണറുടെ ഓഫീസില്‍ എത്തണമെന്നാണ് ചട്ടം. എന്നാല്‍ റോഡ് ഷോ പ്രതീക്ഷിച്ചതിനേക്കാള്‍ നീണ്ട് പോയതോടെ മൂന്ന് മണിക്ക് കമ്മീഷന് മുന്നില്‍ എത്താന്‍ കെജരിവാളിന് കഴിയാതെ വന്നു. ഇതാണ് നാമ നിര്‍ദേശ പത്രിക ഇന്ന് സമര്‍പ്പിക്കാന്‍ കഴിയാതെ വന്നത്. നാളെ കുടുംബത്തിനൊപ്പമെത്തി പത്രിക സമര്‍പ്പിക്കുമെന്ന് കെജരിവാള്‍ അറിയിച്ചു.

ഞാന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ റോഡ് ഷോയ്‌ക്കെത്തിയ പ്രവര്‍ത്തകരെ നിരാശരാക്കി എനിക്കെങ്ങനെ തിരികെ പോകാന്‍ കഴിയും? നാമനിര്‍ദേശ പത്രിക ഞാന്‍ നാളെ സമര്‍പ്പിക്കും.’ കെജരിവാള്‍ പറഞ്ഞു.

വാല്‍മീകി മന്ദിറില്‍ നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ ആയിരങ്ങളാണ് അണിനിരന്നത്.ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കൊപ്പമായിരുന്നു കെജരിവാള്‍ റോഡ് ഷോയില്‍ പങ്കെടുത്തത്. പാര്‍ട്ടി ചിഹ്നമായ ചൂലുകള്‍ ഉയര്‍ത്തി പ്രവര്‍ത്തകരും അനുയായികളും അണിനിരന്നതോടെ റോഡ് ഷോ ജനസമുദ്രമായി.

Exit mobile version