പെരിയാറെ അപമാനിച്ച രജനീകാന്ത് പരസ്യമായി മാപ്പ് പറയണം; രജനീകാന്തിന്റെ കോലം കത്തിച്ച് ദ്രാവിഡര്‍ വിടുതലൈ കഴകം

മധുര: സാമൂഹ്യപരിഷ്‌കര്‍ത്താവായ പെരിയാറെ അപമാനിച്ച രജനീകാന്ത് പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യവുമായി ദ്രാവിഡര്‍ വിടുതലൈ കഴകം. രജനീകാന്ത് പെരിയാറെ അപമാനിച്ചെന്ന് ആരോപിച്ച് മധുരയില്‍ ദ്രാവിഡര്‍ വിടുതലൈ കഴകം പ്രവര്‍ത്തകര്‍ താരത്തിന്റെ കോലം കത്തിച്ചു.

1971 ല്‍ അന്ധവിശ്വാസങ്ങള്‍ക്ക് എതിരായ പോരാട്ടങ്ങളുടെ ഭാഗമായി ശ്രീരാമന്റെയും സീതയുടെയും നഗ്ന ചിത്രങ്ങളുമായി പെരിയാര്‍ റാലി നടത്തിയെന്ന രജനീകാന്തിന്റെ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

സാമൂഹ്യപരിഷ്‌കര്‍ത്താവായ പെരിയാറിനെ അപമാനിച്ച താരം പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഡിവികെ പ്രസിഡന്റ് എം നെഹറുദാസ് ആണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ജനുവരി 14ന് ചെന്നൈയില്‍ നടന്ന തുഗ്ലക്ക് മാസികയുടെ അമ്പതാം വാര്‍ഷികാഘോഷ പരിപാടിയിലാണ് രജനീകാന്ത് പെരിയാറിനെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയതെന്നാണ് കോയമ്പത്തൂര്‍ പോലീസ് കമ്മീഷണര്‍ സുമിത് ശരണിന് നല്‍കിയ പരാതിയില്‍ നെഹറുദാസ് ആരോപിച്ചിരിക്കുന്നത്.

Exit mobile version