‘ബിജെപിയെ ഇനി ജെപി നദ്ദ നയിക്കും’; ബിജെപി ദേശീയ പ്രസിഡന്റായി ജെപി നദ്ദയെ തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി: ജഗത് പ്രകാശ് നദ്ദയെ ബിജെപി ദേശീയ പ്രസിഡന്റായി തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് ജെപി നദ്ദയെ ബിജെപി ദേശീയ പ്രസിഡന്റായി തെരഞ്ഞെടുത്തത്. രാജ്യത്തെ പ്രമുഖ നേതാക്കള്‍ എല്ലാം പ്രഖ്യാപന സമത്ത് ബിജെപി ആസ്ഥാനത്തുണ്ടായിരുന്നു.

കേന്ദ്രമന്ത്രിമാരുള്‍പ്പടെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ നദ്ദയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണച്ചു. നിലവിലെ വര്‍ക്കിങ് പ്രസിഡന്റ് ആയിരുന്ന ജെപി നദ്ദ അമിത് ഷായുടെ പിന്‍ഗാമിയാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.

ആര്‍എസ്എസിലൂടെ പയറ്റിത്തെളിഞ്ഞ ജെപി നദ്ദ ഒന്നാം മോഡി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്നു. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുപിയുടെ ചുമതലയായിരുന്നു.

Exit mobile version