ഇന്ത്യയില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ്; കാരണം മോഡിയെന്ന് ടൂറിസം മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയതെന്ന് ടൂറിസം മന്ത്രാലയം. 2019 ല്‍ 10,91,946 വിനോദ സഞ്ചാരികളാണ് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയതെന്നാണ്‌ ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍.

വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതിന്റെ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്നും, നമ്മുടെ ബ്രാന്‍ഡ് മോഡിയായതിനാലാണ് സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതുമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ അവകാശപ്പെട്ടു.

2019 ല്‍ 10,91,946 വിനോദ സഞ്ചാരികളാണ് ഇന്ത്യ സന്ദര്ശിക്കാനെത്തിയത്. 2018ല്‍ 10,12,569 പേര്‍ എത്തിയ സ്ഥാനത്താണിത്. 7.8 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കൂടാതെ ഇ വിസ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ 43 ശതമാനം വര്‍ധനയുണ്ടായി. വിനോദ സഞ്ചാരികളില്‍ നിന്നുള്ള വരുമാനത്തിലും 19.6 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.

Exit mobile version