രാജ്യത്തെ രണ്ടായി വെട്ടിമുറിച്ചവരുടെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വ ഭേദഗതി; നിയമം 70 വര്‍ഷം മുമ്പ് നടപ്പാക്കേണ്ടതായിരുന്നു; കേന്ദ്രമന്ത്രി

സൂറത്ത്: രാജ്യത്തെ രണ്ടായി വെട്ടിമുറിച്ചവരുടെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വ ഭേദഗതി നിയമമെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. നിയമം 70 വര്‍ഷം മുമ്പ് നടപ്പാക്കേണ്ടതായിരുന്നുവെന്നും പ്രതാപ് സാരംഗി പറഞ്ഞു. സൂറത്തിലെ ഒരു പൊതു ചടങ്ങില്‍ സംസാരിക്കവേയായിരുന്നു സാരംഗിയുടെ പരാമര്‍ശം.

രാജ്യത്തെ രണ്ടായി വെട്ടിമുറിച്ച നമ്മുടെ പൂര്‍വികരായ നേതാക്കളുടെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വ ഭേദഗതി. കോണ്‍ഗ്രസ്സ് ചെയ്ത ആ പാപം തങ്ങള്‍ പരിഹരിച്ചിരിക്കുകയാണ്. നരേന്ദ്ര മോഡിയെ നാം അതിന് അഭിനന്ദിക്കേണ്ടതുണ്ടെന്നും സാരംഗി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം 70 വര്‍ഷം മുമ്പ് തന്നെ സംഭവിക്കേണ്ടതായിരുന്നുവെന്നും സാരംഗി പറഞ്ഞു.

രാജ്യത്തെ രണ്ടായി വെട്ടിമുറിച്ചപ്പോള്‍ വര്‍ഗ്ഗീയാടിസ്ഥാനത്തിലാണ് വിഭജനം നടന്നതെന്നും അത് ഒഴിവാക്കാന്‍ ആവുന്നതായിരുന്നുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. സൗജന്യ വൈദ്യുതിയും വെള്ളവും കൊണ്ടുമാത്രം രാജ്യം വികസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version