പ്രമുഖ ടെലികോം കമ്പനികള്‍ സൗജന്യ ഇന്‍കമിങ് കോളുകള്‍ നിര്‍ത്തലാക്കുന്നു

നമ്പറുകളുടെ ഉപയോഗം ഉറപ്പ് വരുത്താനാണ് ഇത്തരത്തിലൊരു നടപടിക്ക് കമ്പനി ഒരുങ്ങുന്നത്

ന്യൂഡല്‍ഹി: സൗജന്യ ഇന്‍കമിങ് കോളുകള്‍ നിര്‍ത്തലാക്കാന്‍ പ്രമുഖ ടെലികോം കമ്പനികള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നിവയാണ് ഈ സേവനം നിര്‍ത്തലാക്കി ഇന്‍കമിങ് കോളുകള്‍ക്ക് നിശ്ചിത തുക ഈടാക്കാനൊരുങ്ങുന്നത്. നമ്പറുകളുടെ ഉപയോഗം ഉറപ്പ് വരുത്താനാണ് ഇത്തരത്തിലൊരു നടപടിക്ക് കമ്പനി ഒരുങ്ങുന്നത്.

റിലയന്‍സ് ജിയോയുടെ കടന്നുവരവ് മറ്റ് ടെലികോം കമ്പനികളുടെ ലാഭത്തെ കാര്യമായി ബാധിച്ചിരുന്നു. ഇതിനു പിന്നാലെ മിക്ക ഓഫറുകളിലും മാറ്റം വരുത്താനും ഇവര്‍ നിര്‍ബന്ധിതരായി.

Exit mobile version