രണ്ട് കുട്ടികള്‍ മതിയെന്ന നിയമം കൊണ്ടുവരണം; ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എത്രയും വേഗം ഇടപെടണം; ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്

മൊറാദാബാദ്; രാജ്യത്ത് ശരിയായ വികസനം സാധ്യമാകണമെങ്കില്‍ രണ്ട് കുട്ടികള്‍ മതി എന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. മൊറാദാബാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത്.

ഇന്ത്യ വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണ്. പക്ഷേ അനിയന്ത്രിതമായ ജനസംഖ്യ, വികസനത്തിന് ഗുണകരമാകില്ല. അതിനാല്‍ ജനസംഖ്യാ നിയന്ത്രണം എന്ന വിഷയത്തില്‍ എത്രയും വേഗം തീരുമാനം വേണം.- മോഹന്‍ ഭഗവത് പറഞ്ഞു.

ഈ നിര്‍ദ്ദേശത്തിന് ഏതെങ്കിലും ഒരു മത വിഭാഗവുമായി ബന്ധമില്ലെന്നും, എല്ലാവര്‍ക്കും ബാധകമായിരിക്കണമെന്നും, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

Exit mobile version