ആളെ കൊല്ലുന്ന സെന്റിനല്‍ ദ്വീപിലേക്ക് വിപ്ലവകാരിയായ ഫെമിനിനിസ്റ്റേ ഒന്നു പോകൂ..അഭ്യര്‍ത്ഥിക്കുന്നു, ഫുള്‍ ചെലവും ഞാന്‍ വഹിക്കാം..! തൃപ്തി ദേശായിയെട്രോള്‍ മഴയില്‍ കുളിപ്പിച്ച് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാറിലെ ഭയപ്പെടുത്തുന്ന സെന്റിനല്‍ ദ്വീപിലേക്ക് എന്തുവില കൊടുത്തും പോകുമെന്ന് തൃപ്തി ദശോയി പറയുന്നതായി ട്രോള്‍…ശബരിമല വിവാദം മുതല്‍ ട്രോള്‍ ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ ഒന്നാമതാണ് തൃപ്തി. പാരഡി അക്കൗണ്ടായ ലൈംസ് ഓഫ് ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് എല്ലാത്തിനും തുടക്കം. നിരവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും നിമിഷങ്ങള്‍ക്കുള്ളില്‍ സംഗതി ഹിറ്റാവുകയും ചെയ്തു.

എന്നാല്‍ ട്വിറ്ററില്‍ വന്ന ഈ പോസ്റ്റിന് പിന്നാലെ ട്രോളിന്റെ പെരുമഴയാണ്. സെന്റിനല്‍ ദ്വീപിലേക്ക് ആര്‍ക്കും പോകാനാവില്ലെന്ന് ആരെങ്കിലുമൊന്ന് തൃപ്തിക്ക് പറഞ്ഞുകൊടുക്കൂ എന്ന് ഒരാള്‍. തൃപിതി ദേശായി ആധുനിക ഇന്ത്യയിലെ വിപ്ലവകാരിയായ ഒരു ഫെമിനിനിസ്റ്റ് ആണ്, അതുകൊണ്ട് അവരോട് സെന്റിനല്‍ ദ്വീപിലേക്ക് പോകാന്‍ അഭ്യര്‍ത്ഥിക്കുന്നു, ഫുള്‍ ചെലവും ഞാന്‍ വഹിക്കുമെന്ന് മറ്റൊരാള്‍. ഐസിസ് സ്വാധീനമേഖലകളിലേക്ക് കടന്നുചെല്ലൂ എന്നും ചിലര്‍ വെല്ലുവിളിക്കുന്നു. തൃപ്തിയെ സഹായിച്ചില്ലെങ്കില്‍ പിന്നെ വേറാരെ സഹായിക്കുമെന്നും ചിലര്‍ ചോദിക്കുന്നു.

സെന്റിനല്‍ ദ്വീപില്‍ ഏറെ പ്രശസ്തമായ ഒരമ്പലമുണ്ടെന്നും അവിടെ സ്ത്രീകള്‍ക്കു പ്രവേശനമില്ലെന്നും തൃപ്തിയും സംഘവും അവിടേക്ക് പോകൂ എന്നുമാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്.

സെന്റിനല്‍ ദ്വീപിലെ ഗോത്രവര്‍ഗക്കാര്‍ അമ്പെയ്ത് കഴിഞ്ഞ ദിവസം യുഎസ് പൗരന്‍ അലന്‍ മരിച്ചിരുന്നു. എന്നാല്‍ ആ മേഖലയിലേക്ക് ആളുകള്‍ക്ക് വിലക്കുണ്ട്. ഈ വിലക്കുകള്‍ മറികടന്നാണ് അലന്‍ അവിടെ എത്തിയത്. മത്സ്യത്തൊഴിലാളികള്‍ക്ക് 25000 രൂപ നല്‍കി, അവരുടെ സഹായത്തോടെയാണ് അലന്‍ ദ്വീപിലെത്തിയത്. പുറംലോകവുമായി ബന്ധമില്ലാത്ത ഗോത്രവര്‍ഗ്ഗക്കാരാണ് സെന്റിനല്‍ ദ്വീപിലേത്. ആദ്യതവണയെത്തിയപ്പോള്‍ അലനെ കണ്ട ഗോത്രവര്‍ഗ്ഗക്കാരില്‍ ഒരാള്‍ അമ്പെയ്തിരുന്നു. അലന്റെ ബൈബിളിലാണ് അമ്പ് കൊണ്ടത്. അന്ന് മടങ്ങിയ അലന്‍ വീണ്ടും ദ്വീപിലേക്ക് മടങ്ങിച്ചെല്ലാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ അലന്റെ മൃതദേഹം ഇപ്പോള്‍ ദ്വീപില്‍ തന്നെയാണ് ഉളളത്. അലനെ ഗോത്രവര്‍ഗ്ഗക്കാര്‍ അമ്പെയ്യുന്നതും മൃതദേഹം വലിച്ചുകൊണ്ടുപോയി കുഴിച്ചുമൂടുന്നതും കണ്ടത് ഇതേ മത്സ്യത്തൊഴിലാളികള്‍ തന്നെയാണ്. ദേഹം തിരിച്ചുകിട്ടാനുള്ള പരിശ്രമം നടക്കുന്നു.

Exit mobile version