വീട്ടില്‍ എത്തിയ കത്തില്‍ വിഷ പദാര്‍ത്ഥങ്ങളും, മോഡിയുടെയും,അമിത് ഷായുടെ ചിത്രങ്ങളും; തനിക്കും ജീവന് ഭീഷണിയുണ്ടെന്ന് പ്രഗ്യാ സിംഗ് താക്കൂര്‍

മലേഗാവ് സ്ഫോടനക്കേസ് പ്രതിയും ബിജെപി എംപിയുമായ പ്രഗ്യാ സിംഗ് താക്കൂറിന്റെ വീട്ടില്‍ നിന്നും രാസവസ്തുക്കളും വിഷ പദാര്‍ത്ഥങ്ങളും അടങ്ങിയ കത്ത് ലഭിച്ചു. കത്തിലെ സൂചനകള്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് കാണിക്കുന്നതെന്നും പ്രഗ്യാ പറഞ്ഞു. സംഭവത്തില്‍ പ്രഗ്യാ പോലീസില്‍ പരാതി നല്‍കി.

പ്രഗ്യാ സിംഗിന്റെ വീട്ടില്‍ നിന്നും ജീവന് ഭീഷണി ഉയര്‍ത്തുന്ന മൂന്ന് നാലു കവറുകളാണ് കണ്ടെടുത്തു. ഇതില്‍ നിറയെ കത്തുകളാണ്. കത്തില്‍ രാസവസ്തുക്കളും ഉള്ളതായാണ് വിവരം. ഇതില്‍ ചില കവറുകള്‍ ഉറുദുഭാഷയിലുള്ള കത്തുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍. കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ ചിത്രങ്ങളും വെട്ടിമുറിച്ച് വെച്ചിട്ടുണ്ട്. കത്തുകള്‍ക്ക് പിന്നില്‍ തീവ്രവാദികള്‍ ആണെന്നാണ് പ്രഗ്യാ പറയുന്നത്. എന്നാല്‍ ഇത് കൊണ്ടൊന്നും താന്‍ ഭയപ്പെടില്ലെന്ന് പ്രഗ്യാ പറഞ്ഞു.

അതേ സമയം, കത്തുകള്‍ ലഭിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രഗ്യ പരാതി നല്‍കിയിട്ടുണ്ടെന്ന് ഭോപ്പാല്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഇര്‍ഷാദ് വാലി സ്ഥിരീകരിച്ചു. കേസില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ പരിശോധിച്ചതിനു ശേഷം മാത്രമേ കത്തിലെ രാസവസ്തുക്കളെപ്പറ്റി കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version