‘രാജ്യം വിലക്കയറ്റത്തിന്റെ പിടിയില്‍’; പണപ്പെരുപ്പനിരക്ക് ആറുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തോതില്‍; ഒരു മാസം കൊണ്ട് കൂടിയത് രണ്ട് ശതമാനത്തോളം

ന്യൂഡല്‍ഹി: കുത്തനെ ഉയര്‍ന്ന് രാജ്യത്തെ പണപ്പെരുപ്പ നിരക്ക്. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറില്‍ 7.35 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. നവംബറില്‍ ഇത് കേവലം 5.54 ശതമാനമായിരുന്നു.

2014- ജൂലായ്ക്ക് ശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്. 7.39 ശതമാനമായിരുന്നു 2014 ജൂലായിലുണ്ടായിരുന്നത്. രാജ്യത്തിന്റെ സമ്പദ്ഘടന വളര്‍ച്ചാ മന്ദഗതി നേരിടുന്നതിനിടയിലാണ് പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയര്‍ന്നത്.

പച്ചക്കറി ഉള്‍പ്പടെയുള്ള ഭക്ഷ്യോത്പന്നങ്ങളുടെ വിലവര്‍ധനാണ് പണപ്പെരുപ്പത്തിന് കാരണം. നാഷണല്‍ സ്റ്റാസ്റ്റിക്കല്‍ റിപ്പോര്ട്ട് പ്രകാരം ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റം നവംബറിലുണ്ടായിരുന്ന 10.01 ശതമാനത്തില്‍ നിന്ന് 14.12 ശതമാനത്തിലേക്ക് ഉയര്‍ന്നു. പച്ചക്കറി വിലക്കയറ്റം 36 ശതമാനത്തില്‍ നിന്ന് 60.5 ശതമാനമായും ഉയര്‍ന്നു.

എന്താണു നാണ്യപ്പെരുപ്പം?

നാണ്യപ്പെരുപ്പം എന്നത് സാങ്കേതികപദമാണ്. വിലക്കയറ്റമെന്ന് ഏറെക്കുറെ അര്‍ഥം പറയാം. ജീവിതച്ചെലവിലെ കയറ്റിറക്കങ്ങള്‍ പ്രതിഫലിപ്പിക്കുന്ന വില സൂചികയെ അടിസ്ഥാനമാക്കി ഒരു പ്രത്യേക കാലയളവിലെ ആകമാന വിലക്കയറ്റത്തിന്റെ ശരാശരിയെന്ന നിലയില്‍ കണക്കാക്കുന്നതാണു നാണ്യപ്പെരുപ്പ നിരക്ക്.

അഭിലഷണീയം 4%

4 ശതമാനം നിരക്കാണ് ആര്‍ബിഐ അഭിലഷണീയമായി കുതുന്നത്. വായ്പ നിരക്കുകള്‍ നിര്‍ണയിക്കുന്നതിന് ആര്‍ബിഐ ആശ്രയിക്കുന്ന പ്രധാന മാനദണ്ഡങ്ങളിലൊന്ന് ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്കാണുതാനും.

Exit mobile version