പഞ്ചനക്ഷത്ര ഹോട്ടല്‍ കേന്ദ്രമാക്കി സെക്‌സ് റാക്കറ്റ്; നടിയും മോഡലും പിടിയില്‍

ഗൊരേഗാവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് വന്‍കിട സെക്‌സ് റാക്കറ്റ് പിടിയിലായത്.

മുംബൈ: പഞ്ചനക്ഷത്ര ഹോട്ടല്‍ കേന്ദ്രമാക്കി സെക്‌സ് റാക്കറ്റ്. മുംബൈ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ പിടിയിലായത് മോഡലും, നടിയും നേതൃത്വം നല്‍കുന്ന സെക്‌സ് റാക്കറ്റ് സംഘം.

ഗൊരേഗാവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് വന്‍കിട സെക്‌സ് റാക്കറ്റ് പിടിയിലായത്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ആവശ്യക്കാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ ആളുകളെ എത്തിച്ച് നല്‍കിയിരുന്ന നടി അമൃത ദനോഹയും മോഡലായ റിച്ച സിങുമാണ് പോലീസിന്റ പിടിയിലായത്.

സെക്‌സ് റാക്കറ്റ് സംഘത്തെക്കുറിച്ച് വിവരം ലഭിച്ച പോലീസ് ആവശ്യക്കാര്‍ എന്ന നിലയില്‍ ഇവരെ സമീപിക്കുകയായിരുന്നു. ആവശ്യമുള്ള പെണ്‍കുട്ടികളുമായി എത്തിയ സംഘത്തെ പോലീസ് പിടികൂടുകയായിരുന്നു. സംഭവത്തില്‍ സെക്‌സ് റാക്കറ്റിന്റെ കയ്യില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയ പോലീസ് മറ്റ് രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.

Exit mobile version