ചൂടുപിടിച്ച് ചര്‍ച്ച; ഒടുവില്‍ ഗോഡ്‌സെയെ ‘ പിന്തുണയ്ക്കുന്നു’വെന്ന് തുറന്ന് സമ്മതിച്ച് ബിജെപി നേതാവ്; വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: മഹാത്മഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ എതിര്‍ക്കുന്നില്ലെന്ന് തുറന്നുസമ്മതിച്ച് ബിജെപി നേതാവ് അമിതാഭ് സിന്‍ഹ. ജെഎന്‍യുഎസ്‌യു മുന്‍ പ്രസിഡന്റ് കനയ്യ കുമാറും ബിജെപി വക്താവ് അമിതാഭ് സിന്‍ഹയും തമ്മിലുള്ള ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ചര്‍ക്കിടെ നിങ്ങള്‍ ഗോഡ്‌സെയെ എതിര്‍ക്കുന്നുണ്ടോയെന്ന കനയ്യ കുമാറിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍ പ്രകോപിതനായ അമിതാഭ് സിന്‍ഹ താന്‍ ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ എതിര്‍ക്കുന്നില്ലെന്ന് തുറന്നുസമ്മതിക്കുകയായിരുന്നു. സമീപകാലത്തെ ജെഎന്‍യു അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യാ ടുഡേ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് സിന്‍ഹ ഇക്കാര്യം പറഞ്ഞത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. സബാഷ്… എന്ന് പറഞ്ഞാണ് കനയ്യ സിന്‍ഹയുടെ മറുപടി സ്വീകരിച്ചത്. അതിനിടെ നീയൊരു സങ്കരജാതിയാണെന്ന് പറഞ്ഞ് കനയ്യയെ വ്യക്തിപരമായി അപമാനിക്കാനും സിന്‍ഹ ശ്രമിച്ചു. എന്നാല്‍ ദയവായി അധിക്ഷേപിക്കരുതെന്നും ഇത് നിങ്ങള്‍ക്ക് ചേര്‍ന്ന നടപടിയല്ലെന്നുമായിരുന്നു സിന്‍ഹയോടുള്ള കനയ്യയുടെ പ്രതികരണം.

Exit mobile version