പൗരത്വ ഭേദഗതി നിയമം; പ്രതിഷേധക്കാര്‍ക്ക് നേരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കാന്‍ ഹേമന്ദ് സോറന്‍ നിര്‍ദ്ദേശം നല്‍കി

ധന്‍ബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശബ്ദം ഉയര്‍ത്തിയവര്‍ക്ക് മേല്‍ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കാന്‍ ഹേമന്ദ് സോറന്‍ നിര്‍ദ്ദേശം നല്‍കി. പ്രതിഷേധിച്ചവരില്‍ കണ്ടാലാറിയുന്ന ഏഴുപേര്‍ക്കെതിരെയും മറ്റ് 3000 ആളുകള്‍ക്കെതിരെയും പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

പൗരത്വ ഭേദഗതിക്കെതിരെ രാജ്യമെങ്ങാടും വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സമരത്തില്‍ ഏര്‍പ്പെട്ട ജനങ്ങളെ അടിച്ചമര്‍ത്തിയും രാജ്യദ്രോഹക്കുറ്റം ചുമത്തിയും കര്‍ശനമായ നടപടിയിലൂടെയാണ് പോലീസ് നീങ്ങിയത്. പോലീസ് നടപടിക്കെതിരെയും വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.

ജനങ്ങള്‍ക്ക് സുരക്ഷിതത്വം തോന്നാനുളളതാണ് നിയമങ്ങളെന്നും, പേടിപ്പിച്ച് നിശബ്ദരാക്കാന്‍ നിയമ ഉപയോഗിക്കരുതെന്നും ഹേമന്ദ് സോറന്‍ ട്വീറ്റില്‍ വിശദമാക്കി. പ്രതിഷേധിക്കുന്നവര്‍ ക്രമസമാധാനം പാലിക്കണമെന്നും ഹേമന്ദ് സോറന്‍ ആവശ്യപ്പെട്ടു.

Exit mobile version