ചോദ്യങ്ങളെ മോഡി സര്‍ക്കാര്‍ ഭയക്കുന്നു; ചോദ്യം ചോദിക്കുന്നവര്‍ ദേശദ്രോഹികളും മോഡി ഭക്തര്‍ ദേശഭക്തരുമാകുന്നു; തുറന്നടിച്ച് അനുരാഗ് കശ്യപ്

ന്യൂഡല്‍ഹി; നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്.മോഡി സര്‍ക്കാര്‍ രാജ്യത്തെ രണ്ടായി വിഭജിച്ചെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജെഎന്‍യു അതിക്രമത്തെക്കുറിച്ച് പ്രതികരിക്കവേയാണ് അനുരാഗ് കശ്യപിന്റെ പ്രതികരണം.

മോഡി സര്‍ക്കാര്‍ ചോദ്യങ്ങളെ ഇഷ്ടപ്പെടുന്നില്ല. ചോദ്യങ്ങളെ തട്ടിമാറ്റി, ശത്രുക്കളെ സൃഷ്ടിക്കുന്ന രാഷ്ട്രീയമാണ് മോഡി സര്‍ക്കാരിന്റേത്. രാജ്യത്തെ വിഭജിച്ച്, അവര്‍ രണ്ട് വിഭാഗം ജനങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. അതായത്, ചോദ്യം ചോദിക്കുന്നവര്‍ ദേശദ്രോഹികളെന്നും മോഡി ഭക്തരെ ദേശഭക്തരെന്നും അവര്‍ വിളിക്കുന്നു- അനുരാഗ് കശ്യപ് പറഞ്ഞു.

മോഡിയും അമിത് ഷായും രാജ്യത്ത് മുഴുവന്‍ ഗുണ്ടാസംഘങ്ങളെ വാര്‍ത്തെടുക്കുകയാണ്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തൊട്ട് പതിയെ പതിയെ ഇത്തരത്തില്‍ ഒരവസ്ഥ ഉണ്ടാക്കിയെടുക്കുകയായിരുന്നു ബിജെപിയെന്നും അനുരാഗ് കശ്യപ് പറഞ്ഞു. അക്രമമാണ് അവരുടെ പാതയെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു.

Exit mobile version