ഇത് ചെറുത്! ജിഡിപി അഞ്ച് ലക്ഷം കോടി ഡോളർ ആക്കുകയല്ല ലക്ഷ്യം; സ്വപ്‌നങ്ങൾ അതിലും വലുതെന്ന് മോഡി

ന്യൂഡൽഹി: രാജ്യത്തിന്റെ ജിഡിപിയെ അഞ്ച് ലക്ഷം കോടി ഡോളർ മൂല്യത്തിലേക്ക് ഉയർത്തുകയല്ല കേന്ദ്രസർക്കാർ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജിഡിപി എന്നത് വലിയ സ്വപ്നങ്ങളിലേക്കുള്ള ചെറിയ ചുവട് മാത്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ സംരംഭകർ അണിനിരന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങൾക്കുള്ളത് വലുതും വിശാലവുമായ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. ഇന്ത്യൻ സംരംഭകർക്ക് വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ശേഷിയുണ്ടെന്നും ബിസിനസ് വിപുലീകരിക്കാനുള്ള അവസരമുണ്ടെന്നും മോഡി പറഞ്ഞു. കേന്ദ്രസർക്കാർ വ്യാവസായിക മേഖലയിൽ ചെയ്യുന്ന പ്രവർത്തനങ്ങളെ എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രി സംസാരിച്ചത്. രാജ്യത്ത് കോർപ്പറേറ്റ് നികുതി ഏറ്റവും കുറവാണെന്നത് കേന്ദ്രസർക്കാരിന്റെ നേട്ടമായി അദ്ദേഹം പറഞ്ഞു. ചരക്ക് സേവന നികുതി പരിഷ്‌കരണവും പൊതുമേഖലാ ബാങ്കിംഗ് രംഗത്തിന്റെ പരിഷ്‌കരണവുമെല്ലാം ദീർഘകാലമായി നടപ്പിലാകാതിരുന്നതാണെന്നും അത് തങ്ങൾ നടപ്പിലാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

Exit mobile version