ഹൃദയാഘാതത്തെ തുടര്‍ന്ന് കേരളാ ഹൗസ് ജീവനക്കാരിക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ കേരളാ ഹൗസ് ജീവനക്കാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കേരളാ ഹൗസ് അസിസ്റ്റന്റ് 45 വയസുകാരി ഗീതയാണ് മരിച്ചത്.

പാലക്കാട് സ്വദേശിയാണ് ഗീത. കേരളാ ഹൗസ് മുന്‍ ജീവനക്കാരനായ ചെന്താമരാക്ഷന്റെ ഭാര്യയാണ്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരും. സ്വദേശമായ പാലക്കാടായിരിക്കും സംസ്‌കാര ചടങ്ങുകള്‍.

Exit mobile version