താന്‍ പ്രഗ്യാ സിംഗിനെ സന്ന്യാസിയായി കാണുന്നില്ല; വായ തുറക്കുമ്പോഴെല്ലാം പ്രഗ്യാ ‘വിഷം വിതറുകയാണ്’; ഛത്തീസ്ഗഡ് മുഖ്യമന്ത്രി

പ്രഗ്യാ സിംഗ് താക്കൂറിനെ ഞാന്‍ ഒരു സന്ന്യാസിയായി കണക്കാക്കുന്നില്ലെന്നും വായ തുറക്കുമ്പോഴെല്ലാം പ്രഗ്യാ സിംഗ് വിഷം വിതറുകയാണെന്നും അദ്ദേഹം പറഞ്ഞു.

റായ്പൂര്‍: ഭോപ്പാല്‍ എംപി പ്രഗ്യാ സിംഗ് താക്കൂറിനെതിരെ ആഞ്ഞടിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ രംഗത്ത്. പ്രഗ്യാ സിംഗ് താക്കൂറിനെ ഞാന്‍ ഒരു സന്ന്യാസിയായി കണക്കാക്കുന്നില്ലെന്നും വായ തുറക്കുമ്പോഴെല്ലാം പ്രഗ്യാ സിംഗ് വിഷം വിതറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു യഥാര്‍ത്ഥ സന്ന്യാസിയുടെ സ്വഭാവമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രഗ്യാ സിംഗിനെ കൂടാതെ യോഗിയേയും അദ്ദേഹം വിമര്‍ശിച്ചു. യോഗി ആദിത്യനാഥ് കാവി ധരിക്കുന്നു, പക്ഷേ ലൗകികത ത്യജിച്ചിട്ടില്ല. അദ്ദേഹം തന്റെ കസേരയില്‍ പറ്റിയിരിക്കുകയാണ്. ഇന്ത്യയിലെ യഥാര്‍ത്ഥ സന്ന്യാസിമാര്‍ കാവി നിറം ത്യാഗത്തിന്റെ പ്രതീകമായാണ് സ്വീകരിക്കുന്നത്.

ഇന്ന് ഉത്തര്‍പ്രദേശില്‍ ജാതി വിഭജനം കാണാം, അതിനെ യോഗി ആദിത്യനാഥ് പ്രോത്സാഹിപ്പിക്കുകയാണ്’-ഭൂപേഷ് ബാഗേല്‍ പറഞ്ഞു.

Exit mobile version