ഫാത്തിമ ലത്തീഫിന്റെ മരണം; സിബിഐ അന്വേഷണത്തില്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പിതാവ്

ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തതില്‍ പ്രതികരിച്ച് മരിച്ച ഫാത്തിമയുടെ പിതാവ് ലത്തീഫ്. സിബിഐ അന്വേഷണത്തില്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫാത്തിമയുടെ പിതാവ് ലത്തീഫ് പറഞ്ഞു.

‘തമിഴ്‌നാട് കോട്ടൂര്‍പൂരം പോലീസ് അന്വേഷണത്തില്‍ വീഴ്ച വരുത്തി. പോലീസിനെതിരെ കോടതിയെ സമീപിക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും നീതി ലഭിച്ചില്ലെന്ന് പിതാവ് ലത്തീഫ് പറഞ്ഞു. രണ്ട് മാസം പിന്നിട്ടിട്ടും കേസില്‍ ഒരു പുരോഗതിയും ഇല്ല. ഇനി അവസാന പ്രതീക്ഷ സിബിഐയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനിയായിരുന്ന ഫാത്തിമ ലത്തീഫ് മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. മൂന്നു ദിവസം മുമ്പാണ് കേസ് സിബിഐ ഏറ്റെടുത്തത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

Exit mobile version