കാശ്മീരില്‍ തടങ്കലിലായിരുന്ന അഞ്ച് രാഷ്ട്രീയ നേതാക്കളെ മോചിപ്പിച്ചു

കാശ്മീര്‍: കാശ്മീരില്‍ കരുതല്‍ തടങ്കലിലായിരുന്ന അഞ്ച് രാഷ്ട്രീയ നേതാക്കളെ മോചിപ്പിച്ചു. പാന്‍പോര്‍, ഗുലാം നബി, ഇഷ്ഫാഖ് ജബ്ബാര്‍, യാസിര്‍ റെഷി, ബഷിര്‍ മിര്‍ എന്നിവരെയാണ് മോചിപ്പിച്ചത്. കഴിഞ്ഞ അഞ്ച് മാസമായി ശ്രീനഗറിലെ എംഎ റോഡിലുള്ള എംഎല്‍എ ഹോസ്റ്റലില്‍ തടങ്കലിലായിരുന്നു ഇവര്‍.

ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളാക്കുകയും ചെയ്തതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇവരെ തടങ്കലിലാക്കിയത്.

അതേസമയം, നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല, അദ്ദേഹത്തിന്റെ മകന്‍ ഉമര്‍ അബ്ദുല്ല, പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി എന്നിവര്‍ തടവില്‍ തുടരുകയാണ്. ഇവര്‍ എന്നാണ് മോചിതരാവുകയെന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

Exit mobile version