2026ല്‍ ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യ 2026ല്‍ അഞ്ച് ട്രില്യണ്‍ യുഎസ് ഡോളര്‍ വലിപ്പമുള്ള സാമ്പത്തിക ശക്തിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ന്യൂഡല്‍ഹി: ജര്‍മ്മനിയെ മറികടന്ന് 2026ല്‍ ഇന്ത്യ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോര്‍ട്ട്. കൂടാതെ, ജപ്പാനെ മറികടന്ന് 2034ല്‍ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യ 2026ല്‍ അഞ്ച് ട്രില്യണ്‍ യുഎസ് ഡോളര്‍ വലിപ്പമുള്ള സാമ്പത്തിക ശക്തിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രിട്ടന്‍ ആസ്ഥാനമായ സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ചാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യ 2019ല്‍ ബ്രിട്ടനെയും ഫ്രാന്‍സിനെയും മറികടന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി. 2026ല്‍ ജര്‍മ്മനിയെ ഇന്ത്യ മറികടക്കും. 2034ല്‍ ജപ്പാനെയും മറികടക്കും. ‘വേള്‍ഡ് ഇക്കണോമിക് ലീഗ് ടേബിള്‍ 2020’ എന്ന് പേരിട്ട റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.

അടുത്ത 15 വര്‍ഷം മൂന്നാം സ്ഥാനത്തിന് വേണ്ടി ഇന്ത്യയും ജപ്പാനും ജര്‍മ്മനിയും തമ്മില്‍ ശക്തമായ മത്സരം നടക്കും. അതില്‍ ആത്യന്തിക വിജയം ഇന്ത്യയ്ക്കായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയ്ക്ക് 2024 ല്‍ അഞ്ച് ട്രില്യണ്‍ ഡോളര്‍ വലിപ്പമുള്ള സാമ്പത്തിക ശക്തിയാകാനാവില്ല. എന്നാല്‍ ആ ലക്ഷ്യം 2026ല്‍ ഇന്ത്യയ്ക്ക് നേടാനാവുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version