ദശലക്ഷക്കണക്കിന് ആളുകളെ യേശു പ്രചോദിപ്പിക്കുന്നു; ക്രിസ്മസ് ആശംസയുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ എല്ലാ ജനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ക്രിസ്മസ് ആശംസ. രാജ്യത്തിന് ക്രിസ്മസ് ആശംസകൾ നേരുന്നുവെന്നും സേവനത്തിന്റെയും സഹാനുഭൂതിയുടെയും ആദർശത്തെ യേശു ദേവൻ ഉയർത്തിക്കാട്ടിയെന്ന് ട്വിറ്ററിലൂടെ പുറത്തുവിട്ട ക്രിസ്മസ് ആശംസാ സന്ദേശത്തിൽ പ്രധാനമന്ത്രി പറയുന്നു.

‘യേശുക്രിസ്തുവിന്റെ ശ്രേഷ്ഠമായ ചിന്തകൾ നാം വളരെയധികം സന്തോഷത്തോടെ ഓർക്കുന്നു. സേവനത്തിന്റെയും സഹാനുഭൂതിയുടെയും ആദർശത്തെ അദ്ദേഹം ഉയർത്തിക്കാട്ടി. മനുഷ്യരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിന് ജീവിതം സമർപ്പിച്ചു. യേശുവിന്റെ ഉപദേശങ്ങൾ ഇന്നും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളെ പ്രചോദിപ്പിക്കുന്നു.’- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വീറ്റ് ഇങ്ങനെ

Exit mobile version