പൗരത്വ നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെയുള്ള പ്രചരണങ്ങളും പരസ്യങ്ങളും പിന്‍വലിക്കണം; മമതയോട് ഹൈക്കോടതി

കോടതിയുടെ ഈ ഉത്തരവ് മമതയ്ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്.

Mamata Banerjee | Bignewslive

കൊല്‍ക്കത്ത: പൗരത്വ നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെയുള്ള പ്രചണങ്ങളും പരസ്യങ്ങളും നിര്‍ത്തിവെക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. സര്‍ക്കാര്‍ നടത്തുന്ന പരസ്യങ്ങളും മറ്റും നിര്‍ത്തിവെയ്ക്കാന്‍ ആണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യങ്ങള്‍ പിന്‍വലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. ഹര്‍ജി വിശദമായി ജനുവരി 9 ന് പരിഗണിക്കും. എല്ലാ പ്രതിഷേധങ്ങളെയും തള്ളി നടപ്പിലാക്കിയ പൗരത്വ നിയമത്തിനെതിരെ ആദ്യം രംഗത്തെത്തിയ മുഖ്യമന്ത്രിമാരില്‍ ഒരാളാണ് മമതാ ബാനര്‍ജി. കോടതിയുടെ ഈ ഉത്തരവ് മമതയ്ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്.

പൗരത്വ നിയമം ബംഗാളില്‍ നടപ്പിലാക്കില്ലെന്ന് പറഞ്ഞ മമത, തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രതിഷേധപ്രകടനവും സംഘടിപ്പിച്ചിരുന്നു. ‘ആരോടും സംസ്ഥാനം വിട്ടുപോകാന്‍ ആവശ്യപ്പെടില്ല. എല്ലാ മതങ്ങളുടെയും ജാതികളുടെയും കൂട്ടായ നിലനില്‍പ്പിലാണു ഞങ്ങള്‍ വിശ്വസിക്കുന്നത്. ഇന്ത്യയിലെ പൗരന്മാരാണു നമ്മള്‍. അതാരും എടുത്തുകൊണ്ടുപോവില്ല.’- മമത പറഞ്ഞു.

Exit mobile version