പ്രധാനമന്ത്രിയെ തള്ളി ബിജെപി മുഖ്യമന്ത്രി; സംസ്ഥാനത്ത് എന്‍ആര്‍സി നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് പ്രമോദ് സാവന്ത്; ബിജെപിയില്‍ ഭിന്നത

പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ തള്ളി ഗോവാ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) സംസ്ഥാനത്ത് നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് പ്രമോദ് സാവന്ത് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിമാര്‍ക്ക് പറയാന്‍ പറ്റില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നതിന് പിന്നാലെയാണ് ഗോവ മുഖ്യമന്ത്രിയുടെ പ്രതികരണം.

പോര്‍ച്ചുഗീസ് പൗരത്വം ഉള്ളവരെ നിയമം പ്രതികൂലമായി ബാധിക്കുമെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളോട് പ്രതികരിക്കവേയായിരുന്നു എന്‍ആര്‍സി സംസ്ഥാനത്ത് നടപ്പാക്കേണ്ട ആവശ്യമില്ല. പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ഗോവയിലെ ജനങ്ങള്‍ പേടിക്കേണ്ടതില്ലെന്നും പ്രമോദ് സാവന്ത് പറഞ്ഞത്.

പോര്‍ച്ചുഗീസ് പൗരത്വമുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിലേക്ക് മാറണമെങ്കില്‍ നിലവില്‍ സംവിധാനമുണ്ടെന്നും, ഗസറ്റ് നോട്ടിഫിക്കേഷന്‍ വായിച്ചതിന് ശേഷം എന്‍ആര്‍സിയെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

450 വര്‍ഷം പോര്‍ച്ചുഗലിന്റെ കോളനിയായിരുന്ന ഗോവയില്‍ ഒരു വലിയ വിഭാഗത്തിന് പോര്‍ച്ചുഗല്‍ പൗരത്വമുണ്ട്. അതിനാല്‍ ദേശീയ പൗരത്വ നിയമഭേദഗതിയും എന്‍ആര്‍സിയും നടപ്പാക്കുമ്പോള്‍ ഗോവയിലെ വലിയ വിഭാഗം ജനങ്ങളെ അത് പ്രതികൂലമായി ബാധിച്ചേക്കാം എന്ന ആശങ്ക ശക്തമാണ്.

Exit mobile version