രാജ്യം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള ബിജെപിയുടെ അടവാണ് പൗരത്വ നിയമം; അഖിലേഷ് യാദവ്

ലക്‌നോ: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. രാജ്യം നേരിടുന്ന യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് പൗരത്വ നിയമ ഭേദഗതിയെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ അനുദിനം നശിച്ചു കൊണ്ടിരിക്കുകയാണ്. തൊഴിലില്ലായ്മ അതിരൂക്ഷമായി. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ബിജെപി പൗരത്വ നിയമം അവതരിപ്പിച്ചതെന്ന് അഖിലേഷ് പറഞ്ഞു. നോട്ടുനിരോധന സമയത്ത് പണത്തിനായി വരി നിന്നവര്‍ ഇപ്പോള്‍ അവരുടെ അവകാശങ്ങള്‍ക്കായി വരി നില്‍ക്കുകയാണെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

പൗരത്വ നിയമ വിഷയത്തില്‍ കലാപം നടത്തുന്നത് സര്‍ക്കാരില്‍ നിന്നുള്ളവരാണ്. സര്‍ക്കാരിലുള്ളവര്‍ക്കു മാത്രമേ കലാപങ്ങള്‍ കൊണ്ടു നേട്ടമുള്ളൂവെന്നും അഖിലേഷ് പറഞ്ഞു. ജനങ്ങളെ ഭയപ്പെടുത്താന്‍ ബിജെപി വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും അഖിലേഷ് പറഞ്ഞു..

Exit mobile version