പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ബിജെപി നടത്തിയ റാലിയില്‍ പങ്കുച്ചേര്‍ന്നത് ആയിരങ്ങള്‍

മുംബൈ: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി മഹാരാഷ്ടയിലെ നാഗ്പൂരില്‍ റാലി നടത്തി. ആയിരങ്ങളാണ് റാലിയില്‍ അണിനിരന്നത്. നാഗ്പൂര്‍ പൗരത്വ നിയമ ഭേദഗതിയെ സ്വാഗതം ചെയ്യുന്നുവെന്ന ബാനറും ഭീമന്‍ ദേശീയ പതാകയുമായാണ് റാലി നടന്നത്.

പൗരത്വ നിയമഭേദഗതി ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് എതിരല്ലെന്ന് റാലിയെ അഭിസംബോധന ചെയ്ത് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. മുസ്ലിംകളെ വോട്ട് ബാങ്കായി കണ്ട് കോണ്‍ഗ്രസ് വ്യാജപ്രചാരണങ്ങള്‍ നടത്തുകയാണെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

‘കോണ്‍ഗ്രസിന്റെ ഈ പ്രചരണം മുസ്ലിംങ്ങള്‍ തിരിച്ചറിയണം. മൂന്ന് അയല്‍രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ വേണ്ടി മാത്രമുള്ളതാണ് നിയമ ഭേദഗതി. കോണ്‍ഗ്രസ്സിന്റെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം മുസ്ലിം സഹോദരങ്ങള്‍ തിരിച്ചറിയണം’.

അവര്‍ നിങ്ങളെ വോട്ട് യന്ത്രം മാത്രമായാണ് കാണുന്നതെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ജന്‍ അധികാര്‍ മഞ്ചിന്റെ നേതൃത്വത്തില്‍ റാലി നടത്തുമെന്നാണ് അറിയിച്ചിരുന്നെങ്കിലും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് റാലിയില്‍ അണി നിരന്നത്.

Exit mobile version