പൗരത്വ നിയമ ഭേദഗതി പ്രതിഷേധം; മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം വീതം നല്‍കും, ധനസഹായം പ്രഖ്യാപിച്ച് യെദ്യൂരപ്പ

യുപിയില്‍ മാത്രം ഇതുവരെ 18 ജീവനുകളാണ് പൊലിഞ്ഞത്.

BS Yediyurappa | Bignewslive

ബംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ വന്‍ പ്രതിഷേധമാണ് രാജ്യത്ത് അലയടിക്കുന്നത്. ഇപ്പോള്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. പോലീസ് നടത്തിയ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ പ്രഖ്യാപിച്ചു.

ജലീല്‍ കുദ്രോളി, നൗഷീന്‍ എന്നിവര്‍ക്കാണ് ഡിസംബര്‍ 19നു പോലീസ് നടത്തിയ വെടിവെയ്പ്പില്‍ ജീവന്‍ നഷ്ടമായത്. കൂടാതെ ഉത്തര്‍പ്രദേശിലും നിയമത്തിനെതിരെ വലിയ രീതിയിലാണ് പ്രതിഷേധം നടക്കുന്നത്. യുപിയില്‍ മാത്രം ഇതുവരെ 18 ജീവനുകളാണ് പൊലിഞ്ഞത്.

Exit mobile version