ജാമ്യാപേക്ഷ തള്ളി: ചന്ദ്രശേഖര്‍ ആസാദിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ ഡല്‍ഹി ജുമാമസ്ജിദില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് അറസ്റ്റ് ചെയ്ത ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ റിമാന്‍ഡ് ചെയ്തു.

ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയാണ് ആസാദിനെ റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ചന്ദ്രശേഖര്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

ജനക്കൂട്ടത്തിനെ അക്രമത്തിന് പ്രേരിപ്പിച്ചെന്നാണ് ആസാദിനെതിരായ കേസ്. ഇന്നലെ ജുമാ മസ്ജിദിന് മുന്നില്‍ നിന്ന് തുടങ്ങിയ പ്രതിഷേധങ്ങള്‍ക്ക് ആസാദിന്റെ ഭീം ആര്‍മിയാണ് നേതൃത്വം നല്‍കിയത്.

നിരോധനാജ്ഞ ലംഘിച്ച് പ്രകടനത്തിന് നേതൃത്വം നല്കിയ ആസാദിനെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. ജുമാ മസ്ജിദ് പരിസരത്തായിരുന്ന ചന്ദ്രശേഖര്‍ ആസാദ് പുലര്‍ച്ചെ മൂന്നരയ്ക്ക് പോലീസിനുമുമ്പില്‍ കീഴടങ്ങുകയായിരുന്നു.

Exit mobile version