ഉത്തര്‍പ്രദേശിലെ ട്രെയിന്‍ അപകടം..! അന്വേഷണ വിധേയമായി രണ്ടു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ലഖ്‌നൗ: ബുധനാഴ്ച പുലര്‍ച്ചെ 6.10ന് ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ റെയില്‍വേ അന്വേഷണ വിധേയമായി രണ്ടു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഏഴ് പേരായിരുന്നു അപകടത്തില്‍ മരിച്ചത്. തെറ്റായ സിഗ്‌നല്‍ ട്രെയിനിന് നല്‍കിയതാണ് അപകടത്തിന് കാരണമെന്ന് റെയില്‍വേയുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടായത്.

പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ നിന്നും ഡല്‍ഹിക്ക് പോയ ന്യൂഫറാക്ക എക്‌സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പെട്ടത്. ട്രെയിനിന്റെ അഞ്ച് ബോഗികള്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 30 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Exit mobile version