ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിട്ട് കണ്ടാല്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി ബോളിവുഡ് താരം അക്ഷയ് കുമാര്‍. കഴിഞ്ഞ ദിവസം ആജ് തക് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ‘അജണ്ട ആജ് തക് 2019’ എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് താരം തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. അമിത് ഷായെ നേരിട്ട് കണ്ടാല്‍ താങ്കള്‍ എന്താണ് ചോദിക്കുന്ന എന്ന അവതാരികയുടെ ചോദ്യത്തിനാണ് അക്ഷയ് കുമാര്‍ മറുപടി പറഞ്ഞത്.
തനിക്ക് അദ്ദേഹത്തെ കാണാന്‍ ഒരു അവസരം കിട്ടിയാല്‍ താന്‍ അദ്ദേഹത്തോട് ഒറ്റ കാര്യമേ പറയൂ. അത് അദ്ദേഹത്തിന്റെ ആരോഗ്യം ശ്രദ്ധിക്കാന്‍ വേണ്ടിയാവും താന്‍ പറയുക എന്നാണ് താരം പറഞ്ഞത്. കൂട്ടത്തില്‍ ആരോഗ്യ പരിപാലനത്തിനായി അനുഷ്ഠിക്കേണ്ട ഒരു മാര്‍ഗ്ഗവും താന്‍ അദ്ദേഹത്തിനോട് പറയാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നുമാണ് അദ്ദേഹം അവതാരകയുടെ ചോദ്യത്തിന് മറുപടിയായി നല്‍കിയത്.
‘അമിത് ഷാ ജിയോട് പറയാനാന് ആഗ്രഹിക്കുന്ന ഒരേയൊരു കാര്യം അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ചാണ്. സ്വന്തം ആരോഗ്യം ശ്രദ്ധിക്കണം എന്നാണ്. കാരണം രാജ്യത്തെ ഏറ്റവും പ്രധാന വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം’ എന്നാണ് പരിപാടിയില്‍ വെച്ച് അക്ഷയ് കുമാര്‍ പറഞ്ഞത്. ഇതിനു പുറമെ ആരോഗ്യ സംരക്ഷണത്തിനായി അനുഷ്ഠിക്കേണ്ട ഒരു ദിനചര്യയും അമിത് ഷായോട് പറയാന്‍ ആഗ്രഹമുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. ‘വൈകിട്ട് 6.30ന് ശേഷം ഭക്ഷണം കഴിക്കാതെയിരിക്കുന്നതിനെക്കുറിച്ചാണ് അത്. ആരോഗ്യം സംരക്ഷിക്കാന്‍ നല്ലതാണ് അത്. വൈകിട്ട് ആറരയ്ക്കുശേഷം ഭക്ഷണം ഒഴിവാക്കുന്നത് അദ്ദേഹത്തിനെന്നല്ല, ആര്‍ക്കും നല്ലതാണ്. സൂര്യാസ്തമയത്തിനുശേഷം ഭക്ഷണം കഴിക്കരുതെന്ന് നമ്മുടെ പൗരാണിക ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അത് നിങ്ങളുടെ ശരീരത്തിന് ഏറെ സഹായകരമാണ്’ എന്നും അക്ഷയ് കുമാര്‍ പരിപാടിയില്‍ പറഞ്ഞു.