പൗരത്വ ഭേദഗതി നിയമം; വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി നിരവധി ബോളിവുഡ് താരങ്ങള്‍

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങള്‍ രംഗത്ത്.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങള്‍ രംഗത്ത്. ജാമിയ മിലിയ, അലിഗഡ് മുസ്ലിം സര്‍വ്വകലാശാല, എന്നിവ ഉള്‍പ്പെടെയുള്ള ക്യാമ്പസ്സുകളിലെ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ അനുകൂലിച്ച് നിരവധി താരങ്ങള്‍ രംഗത്ത് എത്തിയിരുന്നു.

ആയുഷ്മാന്‍ ഖുറാന, രാജ്കുമാര്‍ റാവു, തപ്‌സി പന്നു, പരിനീതി ചോപ്ര, മനോജ് ബാജ്‌പേയ്, ആലിയ ഭട്ട് എന്നിവര്‍ ട്വിറ്ററിലൂടെ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം അറിയിച്ചു.

ഒരുതരത്തിലുള്ള അക്രമത്തെയും പിന്തുണയ്ക്കില്ലെന്നും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനൊപ്പം നില്‍ക്കുന്നെന്നുമാണ് റിതേഷ് ദേശ്മുഖിന്റെ പ്രതികരണം. വളരെയധികം അസ്വസ്ഥനാണെന്നാണ് ആയുഷ്മാന്‍ ഖുറാന പ്രതികരിച്ചത്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം പൊതുമുതല്‍ നശിപ്പിക്കുന്നതിന് കാരണമാകരുതെന്നും ആയുഷ്മാന്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ അടിച്ചമര്‍ത്തിയ പൊലീസിന്റെ നടപടിയെ അപലപിക്കുന്നെന്ന് രാജ്കുമാര്‍ റാവു പറഞ്ഞു.

Exit mobile version