മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമം അനുവദിക്കാനാകില്ല; പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്നു ചെറുക്കണം; കേരളം മാതൃകയെന്ന് കനിമൊഴി

പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രതിഷേധം നടത്തുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കനിമൊഴി.

ചൈന്നെ: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കനിമൊഴി രംഗത്ത്. പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രതിഷേധം നടത്തുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കനിമൊഴി.

മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമം അനുവദിക്കാനാകില്ല, പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് ശക്തമായി ചെറുക്കേണ്ടതുണ്ട്. കേരളത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും അണിനിരന്ന് നടത്തിയ പ്രതിഷേധം മാതൃകയാണെന്നും കനിമൊഴി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ അനുവദിക്കില്ല. ശക്തമായ പ്രതിഷേധം കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ഉയര്‍ന്ന് വരണമെന്നും കനിമൊഴി ആവശ്യപ്പെട്ടു. അതേസമയം, പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഇന്ന് സംയുക്ത സമിതി നടത്തി വരുന്ന ഹര്‍ത്താല്‍ തുടരുകയാണ്.

Exit mobile version