‘ഈ സര്‍ക്കാര്‍ തീര്‍ച്ചയായും ഫാസിസ്റ്റ് ആണ്, ഇനിയും നിശബ്ദനായിരിക്കാന്‍ കഴിയില്ല’; അനുരാഗ് കശ്യപ്

യഥാര്‍ത്ഥത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ശബ്ദങ്ങള്‍ നിശബ്ദത പാലിക്കുന്നത് എന്നെ കോപാകുലനാക്കുന്നു

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ഈ സര്‍ക്കാര്‍ തീര്‍ച്ചയായും ഫാസിസ്റ്റ് ആണെന്നും ഇനിയും നിശബ്ദനായിരിക്കാന്‍ കഴിയില്ല എന്നുമാണ് അനുരാഗ് കശ്യപ് ട്വിറ്ററില്‍ കുറിച്ചത്.

‘ഇത് ഒരുപാട് ദൂരം പോയിരിക്കുന്നു. നിശബ്ദനായിരിക്കാന്‍ ഇനി കഴിയില്ല. ഈ സര്‍ക്കാര്‍ തീര്‍ച്ചയായും ഫാസിസ്റ്റ് ആണ്. യഥാര്‍ത്ഥത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ശബ്ദങ്ങള്‍ നിശബ്ദത പാലിക്കുന്നത് എന്നെ കോപാകുലനാക്കുന്നു’ എന്നാണ് അനുരാഗ് കശ്യപ് ട്വിറ്ററില്‍ കുറിച്ചത്.

നേരത്തേ ഹിന്ദുത്വ തീവ്രവാദ രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചതിനെ തുടര്‍ന്ന് അനുരാഗ് കശ്യപിന് നേരെ സൈബര്‍ ആക്രമണം നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹം ഓഗസ്റ്റില്‍ ട്വിറ്റര്‍ വിട്ടിരുന്നു. നീണ്ട നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്താനായി അദ്ദേഹം വീണ്ടും ട്വിറ്ററില്‍ തിരച്ചെത്തിയിരിക്കുന്നത്.

Exit mobile version