പശ്ചിമബംഗാളിലെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി

നിയമത്തിനെതിരെയുള്ള പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് നടപടി.

കൊല്‍ക്കത്ത: പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമായ
പശ്ചിമബംഗാളിലെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി. നിയമത്തിനെതിരെയുള്ള പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് നടപടി.

മാള്‍ഡ, മുര്‍ഷിദാബാദ്, ഉത്തര്‍ ദിനാജ് പൂര്‍, ഹൗറ ജില്ലകളിലും നോര്‍ത്ത് പര്‍ഗാനാസ് ജില്ലയിലെ ബരാസാത്, ബസിര്‍ഹട്ട് സബ് ഡിവിഷനുകളിലും സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരുയ് പൂര്‍, കാനിംഗ് സബ് ഡിവിഷനുകളിലുമാണ് ഇന്റര്‍നെറ്റ് സേവനം നിരോധിച്ചിരിക്കുന്നത്. എത്ര ദിവസത്തേക്കാണെന്നത് വ്യക്തമല്ല.

പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രതിഷേധം ഒരു വര്‍ഗീയകലാപത്തിലേക്ക് വഴിമാറുന്ന സാഹചര്യത്തിലാണ്, മുന്‍കരുതലെന്ന നിലയില്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തിയത്.

Exit mobile version