ഗംഗാ തീരത്ത് അടി തെറ്റി വീണ് പ്രധാനമന്ത്രി; വീഡിയോ

കാണ്‍പൂര്‍: ഗംഗാ തീരത്ത് കാല്‍ തെന്നിവീണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗംഗ നമാമി പദ്ധതിയുടെ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് പ്രധാനമന്ത്രി വീണത്.

ഗംഗയുടെ തീരത്തുള്ള പടവുകള്‍ കയറിയപ്പോള്‍ കാല്‍ വഴുതുകയായിരുന്നു. ഉടനെ എസ്പിജി ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ പിടിച്ച് എഴുന്നേല്‍പ്പിച്ചു. വീഴ്ചയില്‍ പ്രധാനമന്ത്രിക്ക് പരിക്കേറ്റിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മോഡി അടിതെറ്റി വീഴുവന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

നാഷണല്‍ ഗംഗാ കൗണ്‍സിലിന്റെ ഗംഗാ സംരക്ഷണവും വീണ്ടെടുക്കലിന്റെ ആദ്യ സമ്മേളനത്തിന് എത്തിയതായിരുന്നു മോഡി. ഗംഗ വൃത്തിയാക്കുന്ന ജോലിയുടെ പുരോഗതി അവലോകനം ചെയ്യാനും തീരുമാനമെടുത്തു.

Exit mobile version