അയോധ്യ വിധിയിലെ പിഴവ്: പുനഃപരിശോധന ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി: നിർണായകമായ അയോധ്യ വിധിയിൽ പുനഃപരിശോധന വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേയുടെ ചേംബറിൽ ഉച്ചയ്ക്ക് ഒന്നര മണിക്ക് ശേഷമാകും ഹർജി പരിഗണിക്കുക.

അയോധ്യ കേസിലെ വിധിയിൽ ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ 40 അക്കാദമിക വിദഗ്ധരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ജംഇയത്തുൽ ഉലമ ഇ ഹിന്ദ്, വിശ്വഹിന്ദ് പരിഷത്ത് എന്നിവരുടെ ഹർജികളും ഉണ്ട്. ഇത്തരത്തിലെത്തിയ ഇരുപതോളം പുനഃപരിശോധന ഹർജികളാണ് ഇന്ന് പരിഗണിക്കുക.

മുസ്ലീം കക്ഷികൾക്ക് മസ്ജിദ് നിർമ്മിക്കാൻ അഞ്ച് ഏക്കർ ഭൂമി നൽകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാണ് വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യം. അതേസമയം, ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിർമ്മിച്ചത് എന്നതിന് ഒരു തെളിവും ഇല്ലെന്ന് അക്കാദമിക വിദഗ്ധരുടെ ഹർജികളിൽ പറയുന്നു.

Exit mobile version