ഉള്ളിവില്‍പ്പന കേന്ദ്രത്തില്‍ തിക്കും തിരക്കും; നിരവധി പേര്‍ക്ക് പരിക്ക്, വീഡിയോ

ഹൈദരാബാദ്: സാധാരണക്കാരെ കരയിച്ച്‌കൊണ്ട് ഉള്ളിവില വീണ്ടും ഉയരുകയാണ്. കഴിഞ്ഞ ദിവസം 10 രൂപയാണ് സവാളയ്ക്ക് കൂടിയത്. സവാളയ്ക്ക് പിന്നാലെ തക്കാളിയ്ക്കും വില കൂടുകയാണ്.അതേസമയം കുറഞ്ഞ വിലയില്‍ ഉള്ളി വില്‍ക്കുന്ന വിപണി നോക്കി പോവുകയാണ് ജനങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ ഉള്ളിവില്‍പ്പന കേന്ദ്രത്തിലും നല്ല തിരക്കാണ്. ഇവിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്കാണ് പരിക്ക് പറ്റിയത്. ആന്ധ്രയിലെ വിജയനഗരിയിലാണ് സംഭവം.

വിപണിയില്‍ കിലോയ്ക്ക് 95 രൂപ വിലയുള്ള ഉള്ളി 25 രൂപയ്ക്കാണ് ആന്ധ്രാ സര്‍ക്കാര്‍ വില്‍ക്കുന്നത്. വില്‍പ്പന കേന്ദ്രത്തിന്റെ ഗേറ്റ് തുറക്കുമ്പോള്‍ തന്നെ ജനങ്ങള്‍ ഇടിച്ച് കയറുകയാണ് ഇതിന്റെ വീഡിയോയും സമൂഹമാധ്യമത്തില്‍ വൈറലാണ്. സ്ത്രീകളും മധ്യവയസ്‌കരും ഈ കൂട്ടത്തില്‍ ഉണ്ട്. തിരക്കില്‍പ്പെട്ട് ഒരു
വൃദ്ധന്‍ താഴെ വീഴുന്നതും വീഡിയോയില്‍ കാണാം.

Exit mobile version