പൗരത്വ നിയമഭേദഗതി ബില്‍ ഇന്ന് കേന്ദ്രമന്ത്രിസഭയുടെ പരിഗണനയില്‍

കഴിഞ്ഞ ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭ കടക്കാത്തതിനാല്‍ ബില്‍ ലാപ്‌സായിരുന്നു.

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി ബില്‍ ഇന്ന് കേന്ദ്രമന്ത്രിസഭ പരിഗണിക്കും. ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിംകളല്ലാത്ത അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് ബില്‍. കഴിഞ്ഞ ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭ കടക്കാത്തതിനാല്‍ ബില്‍ ലാപ്‌സായിരുന്നു.

രാജ്യസഭയില്‍ സമവായത്തിന് സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അതിനിടെ, പൗരത്വ (ഭേദഗതി) ബില്‍ പാസാക്കിയെടുക്കുന്നതിന് വരും ദിവസങ്ങളില്‍ സഭയില്‍ ഹാജരുണ്ടാവണമെന്ന് ബിജെപി തങ്ങളുടെ എംപിമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

Exit mobile version