അടുത്ത നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കാം; മുന്‍കൂട്ടി അനുമതി തേടണം, പച്ചക്കൊടി കാണിച്ച് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം

ബുര്‍ഖ, ഹിജാബ്, കാരാ, കൃപാണ്‍ എന്നിവ ധരിക്കുന്നതിനുള്ള വിലക്കാണ് നീക്കിയത്.

ന്യൂഡല്‍ഹി: അടുത്ത് നടക്കാനിരിക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ ‘നീറ്റി’ന് ശിരോവസ്ത്രം ധരിക്കാന്‍ അനുമതി. കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയമാണ് ഇപ്പോള്‍ പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ബുര്‍ഖ, ഹിജാബ്, കാരാ, കൃപാണ്‍ എന്നിവ ധരിക്കുന്നതിനുള്ള വിലക്കാണ് നീക്കിയത്.

ഇത്തരം വസ്ത്രം ധരിച്ചെത്തുവന്നവര്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്നാണ് സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നത്. ശരീരത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്ളവര്‍ അഡ്മിറ്റ് കാര്‍ഡ് കിട്ടുന്നതിന് മുന്‍പുതന്നെ ഇക്കാര്യത്തില്‍ അനുമതി തേടണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നതിന് പോയ വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഈ വിലക്കിനെതിരെ കോടതിയെ സമീപിക്കുന്ന സാഹചര്യവും ഉണ്ടായി. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് 2020ലെ നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നതിനുള്ള വിലക്ക് നീക്കിയത്.

Exit mobile version