വെറ്റിനറി ഡോക്ടറുടെ കൊലപാതകം; മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

വെറ്റിനറി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.

ഹൈദരാബാദ്: വെറ്റിനറി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിനാണ് ഷംഷാബാദ് സബ് ഇന്‍സ്‌പെക്ടറെയും രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാരെയും സസ്പെന്‍ഡ് ചെയ്തത്.

സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസുകാരെ സസ്‌പെന്റ് ചെയ്തത്. പരാതി പറഞ്ഞിട്ടും പോലീസ് നിഷ്‌കൃയരായെന്നായിരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.

അതേസമയം, സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലാണ്. പോലീസ് സ്റ്റേഷനില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതികള്‍ക്ക് നേരെ ഹൈദരാബാദില്‍ കൈയ്യേറ്റ ശ്രമമുണ്ടായി. സംഭവത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

Exit mobile version