പ്രണയബന്ധം എതിര്‍ത്തു; 17 കാരിയും യുവാവും ആത്മഹത്യ ചെയ്ത നിലയില്‍

വാസയില്‍ തന്നെ വിവിധ ഗ്രാമങ്ങളിലായി താമസിക്കുന്ന 22കാരനായ നിതിനും 17 കാരിയായ ഭുഗാദിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

മുംബൈ: മുംബൈയില്‍ കമിതാക്കള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പാല്‍ഘര്‍ ജില്ലയിലെ വാസ താലൂക്കില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. വാസയില്‍ തന്നെ വിവിധ ഗ്രാമങ്ങളിലായി താമസിക്കുന്ന 22കാരനായ നിതിനും 17 കാരിയായ ഭുഗാദിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെങ്കിലും ഇരുവരുടെയും പ്രണയം വീട്ടുകാര്‍ എതിര്‍ത്താകാം മരണ കാരണമെന്ന് പോലീസ് സംശയിക്കുന്നു. വാസയിലെ നിര്‍മ്മാണ യൂണിറ്റില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്.

തുടര്‍ന്ന് ഇവര്‍ പ്രണയത്തിലാകുകയായിരുന്നു. തമ്മില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും കുടുംബങ്ങള്‍ ഇതിന് എതിര്‍ത്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ജോലിക്കാണെന്ന് പറഞ്ഞ് ഇറങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അന്ന് മൂത്ത സഹോദരിയെ വിളിച്ച് താന്‍ ഇനി വീട്ടിലേക്ക് മടങ്ങി വരില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ച വാസയിലെ ഒറ്റപ്പെട്ട സ്ഥലത്ത് ഇരുവരും അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Exit mobile version